ഹൈദരാബാദ്:വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പൊലീസ് പിടിയിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കുപിതനായ പ്രതി 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കണേ എന്ന് അപേക്ഷിച്ച് യുവതി ഗ്രാമത്തിലൂടെ ഓടിയതായി നാട്ടുകാര്‍ പറയുന്നു. കുറ്റിച്ചെടികളുടെ ഇടയില്‍ വീണ 42കാരിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
