തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് തകര്‍ന്നത്. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പോലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.

Read More
അല്ലു അര്‍ജുന്‍ ജയിൽ മോചിതനായി; ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവൻ അഴിക്കുള്ളിൽ

അല്ലു അര്‍ജുന്‍ ജയിൽ മോചിതനായി; ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവൻ അഴിക്കുള്ളിൽ

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ‌ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവിൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്നത്. ഇന്നലെ…

Read More
വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ്:വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പൊലീസ് പിടിയിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കുപിതനായ…

Read More
Back To Top
error: Content is protected !!