സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു. ‘മേജര്‍’ എന്നും ‘ ചാമ്പ് ‘എന്നും പേരുകളുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെയാണ് ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ട് വന്നത് .മേജര്‍ എന്നു പേരുള്ള നായ വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് ഡെലവറിലെ വില്‍മിങ്ടണിലുള്ള ബൈഡന്റെ കുടുംബ വീട്ടിലേക്ക് നായ്ക്കളെ തിരിച്ചയച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ഡെലവര്‍ അനിമല്‍ ഷെല്‍ട്ടറില്‍ നിന്ന് 2018 നവംബറിലാണ് മേജറിനെ ബൈഡന്‍ ദത്തെടുത്തത്. മേജര്‍ കടിച്ച സുരക്ഷാജീവനക്കാരന്റെ ആരോഗ്യസ്ഥിതി എന്താണെന്ന കാര്യം വ്യക്തമല്ല. 13 വയസ്സാണ് ചാമ്പിന്റെ പ്രായം. മുന്‍പും മേജര്‍ അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

Back To Top
error: Content is protected !!