നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരന്‍ അനൂപ്, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും. ദിലീപിന് വേണ്ടി ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് നേരത്തെ വിപിന്‍ലാല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപിനെ കാസര്‍ക്കോട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തുമ്പുണ്ടായില്ല.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയത് കഴിഞ്ഞാഴ്ചയാണ്. തുടര്‍ന്നാണ് വീണ്ടും സാക്ഷികളെ വിസ്തരിക്കാന്‍ തുടങ്ങിയത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ആറ് മാസം സമയം വേണമെന്നാണ് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ ആഗസ്റ്റിനകം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back To Top
error: Content is protected !!