Editor

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി ത​ള്ളി. സാ​മ്ബ​ത്തി​ക മേ​ഖ​ല​യി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച്‌ 27ന് ​മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് മൂ​ന്ന് മാ​സം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി. ഇ​തി​നി​ടെ​യാ​ണ് മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും, കൂ​ട്ടു​പ​ലി​ശ ഈ​ടാ​ക്ക​രു​തെ​ന്നു​മു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രിം​കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. മോ​റ​ട്ടോ​റി​യം കാ​ല​ത്തെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളാന്‍ സാധിക്കില്ല….

Read More
കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌ ബാക്കിയുള്ളത്‌ കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണെന്നും കോണ്‍ഗ്രസ്‌ വില്‍പ്പനച്ചരക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോണ്‍ഗ്രസ്‌ ആണെന്ന് ആരും പറയില്ലെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേമത്ത്‌ കോണ്‍ഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും ഏത്‌ നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്ന് ബിജെപി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
മലപ്പുറത്ത് ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

മലപ്പുറത്ത് ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

എ​ട​വ​ണ്ണ​പ്പാ​റ: മലപ്പുറത്ത് 20 കോ​ടി​യു​മാ​യി മു​ങ്ങി​യ ദമ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി. ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദമ്പതി​ക​ളാണ് വാ​ഴ​ക്കാ​ട് പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങിയത്. വ​ലി​യ​പ​റമ്പ് സ്വ​ദേ​ശി നാ​സ​ര്‍, ഭാ​ര്യ ആ​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ത എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ മ​ല​പ്പു​റം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മുൻപാകെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​​ നി​ക്ഷേ​പ​ക​ര്‍ വാ​ഴ​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 2013ല്‍ ​എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ സ്ഥാ​പി​ച്ച ഇ​ന്ത്യ ഇ​ന്‍​ഫോ​ലൈ​ന്‍ ​ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റിന്റെ പേ​രി​ലാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​ര്‍​ക്ക് ലാ​ഭ​വി​ഹി​തം…

Read More
പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച്‌ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.തുടര്‍ന്ന് ഈ വാഹനം അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലിസ് വാഹനം പരിശോധിച്ച്‌ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്…

Read More
അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്;മുരളി ഗോപി

അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്;മുരളി ഗോപി

അഭിനേതാക്കള്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും നടന്‍ മുരളി ഗോപി.ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത.ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം വ്യക്തമാക്കി.

Read More
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ ഇടുക്കി മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ ലഭിച്ചേക്കും.തെക്കന്‍ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.കുടിവെള്ളക്ഷാമത്താല്‍ വീര്‍പ്പുമുട്ടുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് വേനല്‍മഴ സമ്മാനിച്ചത്. കൂടാതെ പൊടിപടലങ്ങള്‍ അടങ്ങാനും മഴ സഹായകരമായി.ചെറിയ തോതില്‍ തോടുകളില്‍ നീരൊഴുക്കും ആരംഭിച്ചിട്ടുണ്ട്. ഇടിയും മിന്നലും പക്ഷെ ഭീതിയ്ക്കിടയാക്കിയിട്ടുണ്ട്. മധ്യകേരളത്തില്‍ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ…

Read More
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷിച്ച ‌ യുവാവിനെതിരെ കേസെടുത്ത് പോലീസ്

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷിച്ച ‌ യുവാവിനെതിരെ കേസെടുത്ത് പോലീസ്

മഹാരാഷ്ട്ര : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്‌ യുവാവിനെതിരെ പോലീസ് കേസെടുത്തു.  മഹാരാഷ്ട്രയിലെ താ​നെ​യി​ലാ​ണ് സം​ഭ​വം നടന്നത്.  ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വെള്ളിയാഴ്ച 15,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയാണ് കിരണ്‍ താനെയിലുള്ള വീട്ടില്‍ വച്ച്‌ പോത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.

Read More
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കുവൈറ്റ്:കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്കുന്നു. കുവൈറ്റില്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യരിലേയ്ക്ക് പടര്‍ന്നുകയറുന്ന വൈറസ്. ഇതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ചില ഫാമുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് പക്ഷികളെ കൊന്നത്. വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന രീതിയില്‍ വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികള്‍ക്ക് ബാധിച്ചത്….

Read More
Back To Top
error: Content is protected !!