പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച്‌ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.തുടര്‍ന്ന് ഈ വാഹനം അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലിസ് വാഹനം പരിശോധിച്ച്‌ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Back To Top
error: Content is protected !!