തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൂടുതല്‍ മഴ ഇടുക്കി മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ ലഭിച്ചേക്കും.തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.കുടിവെള്ളക്ഷാമത്താല്‍ വീര്‍പ്പുമുട്ടുന്ന മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് വേനല്‍മഴ സമ്മാനിച്ചത്. കൂടാതെ പൊടിപടലങ്ങള്‍ അടങ്ങാനും മഴ സഹായകരമായി.ചെറിയ തോതില്‍ തോടുകളില്‍ നീരൊഴുക്കും ആരംഭിച്ചിട്ടുണ്ട്. ഇടിയും മിന്നലും പക്ഷെ ഭീതിയ്ക്കിടയാക്കിയിട്ടുണ്ട്.
മധ്യകേരളത്തില്‍ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്.30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
