മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ പോത്തിന്റെ ജന്മദിനം ആഘോഷിച്ച് യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വെള്ളിയാഴ്ച 15,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയാണ് കിരണ്‍ താനെയിലുള്ള വീട്ടില്‍ വച്ച് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.