
ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 2.59 രൂപ. ഡീസല്‍ വില 2.82 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. എണ്ണ കമ്പനികള്‍ പ്രതിദിന വില പുനര്‍നിര്‍ണയം തുടങ്ങിയ ശേഷം തുടര്‍ച്ചയായ ഇത്രയും ദിവസം വില കൂടുന്നത് ഇത് ആദ്യമാണ്.ഈ മാസം ഒന്‍പതു മുതല്‍ ഇടവേളയില്ലാതെ ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 24-27 പൈസ വച്ചാണ് വര്‍ധന. ഇതോടെ രാജ്യത്ത് ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13…