കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് സാഹചര്യത്തില്‍ മറ്റു ചികിത്സകള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് കാലം ഒരു അവസരമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ശനിയാഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സമ്ബര്‍ക്കപ്പട്ടികയില്‍പ്പെടുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം മാതൃകാപരമായി നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പൂരത്തിന് ശക്തമായ പോലീസ് സുരക്ഷ ഒരുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് ശക്തമായ നടപടി സ്വീകരിക്കും. ജില്ലയില്‍ 551 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു