വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊറോണ വ്യാപനം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി. അടുത്ത ചൊവ്വാഴ്ച ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Back To Top
error: Content is protected !!