
ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്‍
തിരുവനന്തപുരം : ഇസ്രയേലില്‍ പാലസ്തീന്‍ ഭീകരാക്രമണത്തില്‍ മലയാളി നേഴ്‌സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യാതൊരുവിധ പ്രതികരണവും നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്്റ്റിലൂടെയാണ് സുരേന്ദ്രന്‍ പിണറായി വിജയന്റേയും രമേശ ചെന്നിത്തലയുടെ നിലപാടിനെതിരേയും വിമര്‍ശനം ഉയര്‍ത്തിയത്. ഇസ്രായേലില്‍ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമത്തില്‍ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ? ഒരു അനുശോചനവാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ…