ബാലുശ്ശേരി ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ബസ് ഗതാഗതയോഗ്യമാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായി. കോവിഡ് ബാധിതരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി പഞ്ചായത്തിനു വാഹനം വാടകയ്ക്ക് എടുക്കേണ്ടി വരുന്ന സാഹചര്യമാണ്. മാസങ്ങളായി സ്കൂൾ പരിസരത്ത് നിർത്തിയിട്ടതാണ് ബസ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ ബസിന്റെ തകരാറുകൾ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോൺഗ്രസ് 97–ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മനോജ് കുന്നോത്ത് അധ്യക്ഷത വഹിച്ചു.