Editor

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Read More
ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ്   ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

തൃശൂര്‍: വരന്തരപ്പിള്ളി പിടിക്കപറമ്ബില്‍ ഫാമില്‍ അതിക്രമിച്ചുകയറിയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ഒരു ആട്ടിന്‍കുട്ടിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വരാക്കര സ്വദേശി കാര്യാട്ട് സുനില്‍കുമാറി​ന്‍റ ഉടമസ്ഥതയിലുള്ള ഫാമില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലുണ്ടായിരുന്ന രണ്ട് ബിഹാര്‍ സ്വദേശികളായ ജീവനക്കാരെ ആക്രമിച്ച്‌ ഓടിച്ചശേഷം ഉമഷ് കൈക്കോട്ട് കൊണ്ട് അട്ടിന്‍കുട്ടികളെ തല്ലി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഫാമിനോട് ചേര്‍ന്നുള്ള ഫാര്‍മസിയിലെ അലമാര, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, ബാത്റൂം…

Read More
ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 നാണ് റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തീയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്സ് വീഡിയോയിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സ് വീഡിയോ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നത്. അല്പം…

Read More
മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ പരിശോധക്കിടെയാണ് ചങ്ങരംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്തത്. പിടിയിലായ മാറഞ്ചേരി സ്വദേശികള്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.

Read More
രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍

രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍

വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്. പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം…

Read More
അക്ഷയ തൃതീയയില്‍ ഡിമാന്‍ഡ് കുറയാതെ സ്വര്‍ണം; പവന് വര്‍ദ്ധിച്ചത് 120 രൂപ, ഗ്രാമിന് വില 4465

അക്ഷയ തൃതീയയില്‍ ഡിമാന്‍ഡ് കുറയാതെ സ്വര്‍ണം; പവന് വര്‍ദ്ധിച്ചത് 120 രൂപ, ഗ്രാമിന് വില 4465

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന. അക്ഷയ തൃതീയ ദിനത്തില്‍ 120 രൂപ ഉയര്‍ന്ന് സ്വര്‍ണം പവന് 35,720 രൂപയായി.കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാ‌റ്റമില്ലാതെ തുടരുകയായിരുന്നു. 35,600 ആയിരുന്നു പവന് വില. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച്‌ 4465 രൂപയായി. എന്നാല്‍ ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വില കുറയുന്നതായാണ് കാണുന്നത്. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1823.34 ഡോളറായി. ക്രയവിക്രയ വിപണിയായ എം‌സിഎ‌ക്‌സില്‍ 10 ഗ്രാം 24 കാര‌റ്റ് സ്വര്‍ണത്തിന്റെ വിലനിലവാരം 47,438 രൂപയായി.

Read More
രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്

രോഗപ്രതിരോധത്തിന് വാഴക്കൂമ്പ്

വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴക്കൂമ്പ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ വാഴക്കൂമ്പ് , നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.പ്രതിരോധശേഷി നല്‍കുന്ന വാഴക്കൂമ്പ് നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇരുമ്പിന്റെ കലവറയായതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും . ഫ്രീ റാഡിക്കലുകള്‍ക്കെതിരായി പ്രവര്‍ത്തിക്കും , ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാലാണിത്. ചര്‍മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും ചുളിവുകള്‍ വീഴുന്നതു തടയാനും സഹായിക്കും തടി കുറയ്ക്കാന്‍ ഉത്തമമാണിത്. നാരുകളാണ് ഇതിനു…

Read More
കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക്  ആദരാഞ്ജലി അര്‍പ്പിച്ച ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു   ; വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് മുഖ്യമന്ത്രി

കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ച ആദ്യ പോസ്റ്റ് ഡിലീറ്റ് ചെയ്തു ; വിമർശനങ്ങൾക്ക് പിന്നാലെ സൗമ്യയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമർശനങ്ങൾക്ക് പിന്നാലെ ഇസ്രായേലിൽ പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നഴ്‌സ് സൗമ്യയ്ക്ക് ആദരാജ്ഞലികൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സൗമ്യയുടെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗമ്യയുടെ ദു:ഖത്തിൽ അനുശോചിക്കുക പോലും ചെയ്യാതെ മൗനം പാലിക്കുകയായിരുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ രാവിലെ മുതൽ തന്നെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. സൗമ്യയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്നവർക്കെതിരെ സൈബർ സഖാക്കളും മതമൗലിക വാദികളും വ്യാപക…

Read More
Back To Top
error: Content is protected !!