വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴക്കൂമ്പ്. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ വാഴക്കൂമ്പ് , നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങളെയും പ്രതിരോധിക്കും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്.പ്രതിരോധശേഷി നല്‍കുന്ന വാഴക്കൂമ്പ് നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഇരുമ്പിന്റെ കലവറയായതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും . ഫ്രീ റാഡിക്കലുകള്‍ക്കെതിരായി പ്രവര്‍ത്തിക്കും , ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാലാണിത്. ചര്‍മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും ചുളിവുകള്‍ വീഴുന്നതു തടയാനും സഹായിക്കും തടി കുറയ്ക്കാന്‍ ഉത്തമമാണിത്. നാരുകളാണ് ഇതിനു സഹായിക്കുന്നത്. മാത്രവുമല്ല നാരുകള്‍ ദഹന പ്രക്രിയ സുഗമമാക്കും. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. വാഴക്കൂമ്പില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യവും പൊട്ടാസ്യവും ബിപി നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കും. മഗ്‌നീഷ്യത്തിന്റെ സാന്നിദ്ധ്യം ഉത്കണ്ഠ, വിഷാദം എന്നിവ അകറ്റും.