Headlines

അക്ഷയ തൃതീയയില്‍ ഡിമാന്‍ഡ് കുറയാതെ സ്വര്‍ണം; പവന് വര്‍ദ്ധിച്ചത് 120 രൂപ, ഗ്രാമിന് വില 4465

അക്ഷയ തൃതീയയില്‍ ഡിമാന്‍ഡ് കുറയാതെ സ്വര്‍ണം; പവന് വര്‍ദ്ധിച്ചത് 120 രൂപ, ഗ്രാമിന് വില 4465

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന. അക്ഷയ തൃതീയ ദിനത്തില്‍ 120 രൂപ ഉയര്‍ന്ന് സ്വര്‍ണം പവന് 35,720 രൂപയായി.കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില മാ‌റ്റമില്ലാതെ തുടരുകയായിരുന്നു. 35,600 ആയിരുന്നു പവന് വില. ഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച്‌ 4465 രൂപയായി.

എന്നാല്‍ ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വില കുറയുന്നതായാണ് കാണുന്നത്. സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1823.34 ഡോളറായി. ക്രയവിക്രയ വിപണിയായ എം‌സിഎ‌ക്‌സില്‍ 10 ഗ്രാം 24 കാര‌റ്റ് സ്വര്‍ണത്തിന്റെ വിലനിലവാരം 47,438 രൂപയായി.

error: Content is protected !!