വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്.
പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ദുര്‍മേദസ് ഇല്ലാതാക്കാനും കഴിവുള്ളതിനാല്‍ അമിതവണ്ണമുള്ളവര്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കി പകരം പച്ചപ്പയര്‍ വേവിച്ച് ഒരു നേരം കഴിക്കുക. പച്ചപ്പയറും കുരുമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തയ്യാറാക്കിയ വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
സസ്യ സംരക്ഷണ മാർഗങ്ങൾ : ചാഴിയും മുഞ്ഞയുമാണ് പയറിന്റെ പ്രധാന ശത്രുക്കൾ. സന്ധ്യസമയത്തു പന്തം കത്തിച്ചുവച്ചും ജൈവകീടനാശിനിയായ ബ്യൂവേറിയ ( 2% വീര്യത്തിൽ) തളിച്ചും ചാഴിയെ നിയന്ത്രിക്കാം. മുഞ്ഞയ്ക്കെതിരെ ആവണക്കെണ്ണ – വേപ്പെണ്ണ മിശ്രിതവും തുടർന്ന് ബ്യൂവേറിയയും പ്രയോഗിക്കാം .
വളപ്രയോഗം : അടിവളമായി ഓരോ തടത്തിലും 10 കിലോ കംപോസ്റ്റ് ചേർക്കണം. തടത്തിലും ഗ്രോ ബാഗുകളിലും വിത്ത് ഇടുന്നതിന്റെ ഒരാഴ്‌ച മുമ്പ് കുമ്മായം നിർബന്ധം. 10 ദിവസത്തിലൊരിക്കൽ ഒരു കൈപ്പിടി ജൈവ വളക്കൂട്ട് ചുവട്ടിൽ ചേർക്കാം.ഓരോ വള പ്രയോഗത്തിനു മുമ്പും കുമ്മായം ചേർക്കണം. നന കുറച്ചു മതിയെങ്കിലും പൂക്കുമ്പോഴും കായ് പിടിക്കുമ്പോഴും ആവശ്യത്തിന് നന വേണം. വളപ്രയോഗവും ഈ സമയം നൽകണം