
പ്രോട്ടീന്‍ പ്രദാനം ചെയ്ത് അക്കായി
ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷന്‍ പഴവര്‍ഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയില്‍ കവുങ്ങുപോലെയാണ്. ധാരാളം പോഷകങ്ങള്‍ പഴത്തിലും ഇതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊടിയില്‍ 533.9 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. എല്‍ഡി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ട്യൂമര്‍, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായകംതന്നെ. മൂല്യവര്‍ധിത ഉല്‍പ്പന്നമായ അക്കായി ഓയിലിനും വന്‍ ഡിമാന്റ്…