മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ പരിശോധക്കിടെയാണ് ചങ്ങരംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്തത്. പിടിയിലായ മാറഞ്ചേരി സ്വദേശികള്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.

Back To Top
error: Content is protected !!