Headlines

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകമല്ല” ബി.ജെ.പി വോട്ട് മറിച്ചുവെന്ന് എ.വിജയരാഘവന്‍

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകമല്ല” ബി.ജെ.പി  വോട്ട് മറിച്ചുവെന്ന് എ.വിജയരാഘവന്‍

തൃശൂര്‍: കൂത്തുപറമ്ബില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍. കൂത്തുപറമ്ബില്‍ നടന്നത് വ്യക്തിപരമായ തര്‍ക്കങ്ങളാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

https://youtu.be/IgAoj0G2LDM

 

ബി.ജെ.പിക്ക് ശക്തമായ ത്രികോണ മത്സരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മൂന്നിടങ്ങളില്‍ അവരുടെ പത്രിക തള്ളിപ്പോയത് തന്നെ കോണ്‍ഗ്രസുമായുള്ള അഡ്ജസ്റ്റ്‌മെന്റിന്റെ പ്രതീതി കൊണ്ടുവന്നു. ഏതാനും നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പി കേന്ദ്രീകരിക്കുകയും മറ്റിടങ്ങളില്‍ വോട്ട് മറിക്കുകയും ചെയ്തു.

error: Content is protected !!