കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ധര്മജന് ബോള്‍ഗാട്ടി. യുഡിഎഫ് പോളിംഗ് ഏജന്റുമാരെ ബൂത്തിനകത്ത് സന്ദര്‍ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്. താന്‍ എല്ലാ ബൂത്തിലും സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ധര്മജന് പറഞ്ഞു.
ബൂത്തിനകത്ത് കയറിയ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. താന്‍ ഇറങ്ങിപ്പോയത് കൂടുതല്‍ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണെന്ന് ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബൂത്തിനകത്ത് വോട്ട് അഭ്യര്‍ഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.