കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌ ബാക്കിയുള്ളത്‌ കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണെന്നും കോണ്‍ഗ്രസ്‌ വില്‍പ്പനച്ചരക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോണ്‍ഗ്രസ്‌ ആണെന്ന് ആരും പറയില്ലെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേമത്ത്‌ കോണ്‍ഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും ഏത്‌ നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്ന് ബിജെപി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back To Top
error: Content is protected !!