തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കുന്ന…

Read More
കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌ ബാക്കിയുള്ളത്‌ കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണെന്നും കോണ്‍ഗ്രസ്‌ വില്‍പ്പനച്ചരക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോണ്‍ഗ്രസ്‌ ആണെന്ന് ആരും പറയില്ലെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേമത്ത്‌ കോണ്‍ഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും ഏത്‌ നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്ന് ബിജെപി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടേയും മതമേലധ്യക്ഷന്‍മാരുടേയും യോഗത്തിലേക്ക്‌ ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല.നേതാക്കളെയും ഇകെ,എപി സുന്നീ വിഭാഗങ്ങളിലെ നേതാക്കളേയും, എംഇഎസ്‌,കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികളേയും ക്ഷണിച്ച യോഗത്തിലാണ്‌ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്‌. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യം ചേര്‍ന്നത്‌ പിന്നീട്‌ യുഡിഎഫിന്‌ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കുകയും ചെയ്‌തു.ഇതിനിടെ ജമാ അത്തെ…

Read More
‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

മുഖ്യമന്ത്രിക്കെതിരെ സമസ്‍തയും രംഗത്ത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമര്‍ശിച്ചു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്ബോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം…

Read More
ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ലെ​ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സര്‍ക്കാര്‍ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറന്റീനിൽ പ്രവേശിച്ചു

കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വിമാന അപകടം നടന്നതിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പോകും. മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ്…

Read More
കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും നേരിട്ടെത്തി . രാവിലെ മുഖ്യമന്ത്രിയും ഗവര്‍ണറും തിരുവനന്തപുരത്തുനിന്ന്‌ കരിപ്പൂരിലേക്ക് പുറപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി. ആശുപത്രിയില്‍ കഴിയുന്ന ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും…

Read More
Back To Top
error: Content is protected !!