ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ്‌ മുഖ്യമന്ത്രി; കോഴിക്കോട്‌ യോഗത്തിന്‌ ക്ഷണമില്ല

കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനാ പ്രതിനിധികളുടേയും മതമേലധ്യക്ഷന്‍മാരുടേയും യോഗത്തിലേക്ക്‌ ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല.നേതാക്കളെയും ഇകെ,എപി സുന്നീ വിഭാഗങ്ങളിലെ നേതാക്കളേയും, എംഇഎസ്‌,കെഎന്‍എം തുടങ്ങിയ സംഘടനാ പ്രതിനിധികളേയും ക്ഷണിച്ച യോഗത്തിലാണ്‌ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്‌. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സംഖ്യം ചേര്‍ന്നായിരുന്നു മത്സരിച്ചത്‌. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സംഖ്യം ചേര്‍ന്നത്‌ പിന്നീട്‌ യുഡിഎഫിന്‌ തിരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കുകയും ചെയ്‌തു.ഇതിനിടെ ജമാ അത്തെ ഇസ്ലാമിയെ യോഗത്തില്‍ നിന്ന്‌ ഒഴിവാക്കിയതിന്‌ പിന്തുണയുമായി സമസ്‌ത രംഗത്തെത്തി. പോരയ്‌മ ഉണ്ടെങ്കിലും പിണറായി സര്‍ക്കാരില്‍ തൃപ്‌തി രേഖപ്പെടുത്തിയ സമസ്‌ത യുഡിഎഫിന്‌ മുന്നറിപ്പ്‌ നല്‍കുകയും ചെയ്‌തു.ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടു കൂടിയാല്‍ തിരഞ്ഞെടുപ്പില്‍ എതിര്‍ക്കുമെന്നാണ്‌്‌ സമസ്‌തയുടെ മുന്നറിയിപ്പ്‌. ക്രൈസ്ത നേതാക്കളില്‍ സി.എസ്.ഐ ബിഷപ് റോയി വിക്ടര് മനോജ് മാത്രമാണ് പങ്കെടുത്തത്. കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലത്തലിനെയും താമരശ്ശേരി ബിഷപ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിലിനെയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. മറ്റു പരിപാടികള്‍ ഉണ്ടായിരുന്നെന്നാണ് ബിഷപ് ഹൗസ് അറിയിച്ചത്.

Back To Top
error: Content is protected !!