മുക്കം : പി.എം.എ .വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട – നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച പ്രവർത്തനം നടത്തിയ നഗരസഭയായാണ് മുക്കം തെരെഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. കേരളത്തിൽ നിന്നും മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർ ഗണ്ഡിലെ ജൂംറി തിലയ, ചത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ. പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന് അർഹമാക്കിയത്. വി. കുഞ്ഞൻ്റെ നേതൃത്വത്തിലുള്ള ആദ്യ നഗരസഭാ ഭരണ സമിതിയുടെ പരിശ്രമങ്ങളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്, പി എം.എ.വൈ സെക്ഷൻ ക്ലർക്ക് പ്രജിത്ത്, സോഷ്യൽ ഡവലപ്മെൻ്റ് സ്പെഷലിസ്റ്റ് അബ്ദുൾ നിസാർ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ നിർവഹണ മികവുകൂടെ ചേർന്നതോടെ സംസ്ഥാനത്തെ മികച്ച നഗരസഭയായി മുക്കം മാറുകയായിരുന്നു