അനുവാദമില്ലാതെ പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തു കഴിച്ചതിനെ തുടർന്ന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു

അനുവാദമില്ലാതെ പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തു കഴിച്ചതിനെ തുടർന്ന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു

കോയമ്പത്തൂർ : അനുവാദമില്ലാതെ പൊറോട്ടയെടുത്ത് കഴിച്ചതിന് തുടർന്ന് യുവാവിനെതല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍ പാളയം സ്വദേശി ജയകുമാറിനെ(25)യാണ് ആനക്കട്ടി റോഡിലെ വെള്ളിങ്കിരി കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ വെള്ളിങ്കിരിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ ഇതിനിടെ സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. ഇത് വെളളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്യുകയായിരുന്നു. വെളളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും നിരന്തരം അടിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അടിയേറ്റ ജയകുമാര്‍ സംഭവസ്ഥലത്തു വച്ച്‌ തന്നെ മരിക്കുകയായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Back To Top
error: Content is protected !!