
ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മാരുതി സുസുക്കി
ഉപയോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടു പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം.എസ്.ഐ.എല്‍). 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’യ്ക്കു തകര്‍പ്പന്‍ വരവേല്‍പ്പാണ് ഇന്ത്യയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ പ്രതിമാസ വില്‍പ്പന കണക്കെടുപ്പില്‍ ആദ്യ അഞ്ചിലെ സ്ഥാനം നിലനിര്‍ത്താനും ബലേനൊയ്ക്കു സാധിച്ചിട്ടുണ്ട്. ഇതുവരെ നാലര ലക്ഷത്തോളം ‘ബലേനൊ’യാണു മാരുതി സുസുക്കി വിറ്റത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഡ്രൈവിങ് അനുഭവവുമൊക്കെയാണ് ‘ബലേനൊ’യെ ഇന്ത്യയ്ക്കു പ്രിയങ്കരമാക്കുന്നതെന്ന് എം.എസ്.ഐ.എല്‍ സീനിയര്‍…