
നെല്ലിയാമ്പതി, പാവങ്ങളുടെ ഊട്ടി
പാവങ്ങളുടെ ഊട്ടിയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന ഒരു നിത്യഹരിത വനപ്രദേശം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. ഊട്ടിയെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥ. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ മനം കുളിര്‍പ്പിക്കും. പോകുന്ന വഴിക്ക് 10 ഹെയര്‍പിന്‍വളവുകള്‍…