
എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ടിവിഎസ്
125 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ ടിവിഎസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഫ്ളാഗ്ഷിപ്പ് മോഡലാണ് എന്‍ടോര്‍ക്ക്. ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട് കണക്റ്റ് സ്‌കൂട്ടറായിരുന്നു എന്‍ടോര്‍ക്ക്. നിരത്തിലെത്തി ഏഴ് മാസം പിന്നിടുമ്പോള്‍ എന്‍ടോര്‍ക്കിന്റെ ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടിവിഎസ് അറിയിച്ചു. എന്‍ടോര്‍ക്കിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുകയാണ്, ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രം 22 ലക്ഷത്തോളം ആളുകള്‍ എന്‍ടോര്‍ക്കിന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയെന്നും കമ്പനി വ്യക്തമാക്കി. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എന്‍ടോര്‍ക്ക് പുതിയ മെറ്റാലിക് റെഡ് നിറത്തില്‍ വിപണിയിലെത്തുമെന്നും…