
ലയനം: ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി
കോഴിക്കോട്: മൂന്ന് പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ലയിപ്പിക്കുന്നത്. രാവിലെ 11ന് വ്യാപാരം നടക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 15 രൂപയിടിഞ്ഞ് 120.10 നിലവാരത്തിലെത്തി. അതേസമയം, വിജയ ബാങ്കിന്റെയും, ദേന ബാങ്കിന്റെയും ഓഹരി വിലയില്‍ നേട്ടവുമുണ്ടായി. വിജയ ബാങ്ക് 60.55 രൂപ നിലവാരത്തിലും, ദേന ബാങ്ക് 19.10 രൂപ നിലവാരത്തിലുമാണ് വ്യാപാരം…