നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയവയുടെ മാതൃകയില്‍, ഹോട്ട്സ്റ്റാറുമായി സഹകരിച്ച് എന്റര്‍ടെയ്ന്‍മെന്റ് വീഡിയോകള്‍ നിര്‍മിക്കാനാണ് ഇകൊമ്‌ഴ്‌സ് വമ്ബന്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ പദ്ധതി. വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് ലഭിക്കുന്ന വമ്ബന്‍ സ്വീകാര്യതയാണ്് കമ്ബനിയുടെ ഈ നീക്കത്തിന് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയായ ഹോട്ട്സ്റ്റാറിന്റെ പ്രതിനിധികളുമായി ഫ്‌ലിപ്കാര്‍ട്ടിലെ ഉന്നതര്‍ ചര്‍ച്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, പുതിയ പദ്ധതികളെക്കുറിച്ച് ഫ്‌ലിപ്കാര്‍ട്ടോ ഹോട്ട് സ്റ്റാറോ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. ഹോട്ട്സ്റ്റാറിന്റെ സഹകരണത്തോടെ ഫ്‌ലിപ്കാര്‍ട്ട് ജൂലൈയില്‍ വീഡിയോ അഡ്വര്‍ടൈസ്‌മെന്റെ് പ്ലാറ്റ്‌ഫോം തുടങ്ങിയിരുന്നു. ഇത് വിവിധ കമ്ബനികളുടെ പരസ്യ ചിത്രങ്ങള്‍ ഓണ്‍ലൈനായി പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്.
വീഡിയോ ചാനലുകള്‍ ഓണ്‍ലൈനായി കാണുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല വന്‍കിട കമ്ബനികളും ടെലിവിഷനില്‍ പ്രചാരം നേടിയ ചാനലുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുപുറമേ സ്വന്തമായി വീഡിയോ സീരീസുകള്‍ നിര്‍മിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആമസോണ്‍ പ്രൈമിന് 2018 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലോകവ്യാപകമായി 100 മില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സും അമേരിക്കയിലെ ലോസ് ഗട്ടോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്‌ലിക്‌സിന് 130 മില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്.