ഷാര്‍ജയില്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

ഷാര്‍ജയില്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു

ദുബായ്: ഷാര്‍ജയിലെ അബൂ ഷഗാറയില്‍ തസ്ജീല്‍ പുതിയ വാഹന പരിശോധന രജിസ്‌ട്രേഷന്‍ കേന്ദ്രം തുറന്നു. ഷാര്‍ജ പൊലീസുമായി സഹകരിച്ചാണ് നടപടി.

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ വാഹന പരിശോധനയും രജിസ്‌ട്രേഷനും ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തസ്ജീലിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും പുതിയ സേവനങ്ങള്‍ ആരംഭിക്കാനുള്ള നടപടികളുടെയും ഭാഗമായാണ് ഷാര്‍ജയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

ദുബായ്ക്ക് പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കാനും യു.എ.ഇയില്‍ ആകമാനം സാന്നിധ്യം ശക്തമാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇനോക് ഗ്രൂപ്പ് സി.ഇ.ഒ ഗ്രൂപ്പ് സെയ്ഫ് ഹുമൈദ് ആല്‍ ഫലാസി പറഞ്ഞു.

Back To Top
error: Content is protected !!