നേട്ടത്തില്‍ ജീയോ: ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്

നേട്ടത്തില്‍ ജീയോ: ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്

കൊച്ചി: ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലുള്ള ജിയോ രണ്ടാം സ്ഥാനത്തെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട ജൂലൈയിലെ കണക്കുപ്രകാരം 19.62 ശതമാനമാണ് റിലയന്‍സ് ജിയോയുടെ വിപണി വിഹിതം. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി രണ്ടു വര്‍ഷം പിന്നിടുമ്‌ബോഴാണ് ജിയോയുടെ ഈ നേട്ടം. 29.81 ശതമാനം വിപണി വിഹിതവുമായി ഭാരതി എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്ത്.

വോഡഫോണിന് 19.30 ശതമാനം വിപണി വിഹിതവും ഐഡിയയ്ക്ക് 19.07 ശതമാനം വിപണി വിഹിതവുമാണുള്ളത്. ഇരു കമ്ബനികളും ലയിക്കുന്നതിന് മുമ്ബുള്ള കണക്കുകളാണ് ഇത്. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ മൂന്നു കമ്ബനികളും കൂടി 9.27 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തപ്പോള്‍ റിലയന്‍സ് ജിയോ ജൂലൈയില്‍ 1.17 കോടി പുതിയ ഉപഭോക്താക്കളെയാണ് നേടിയെടുത്തത്.

Back To Top
error: Content is protected !!