പുതിയ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളുമായി മൈക്രോസോഫ്റ്റ് സര്‍ഫസ് ഇവന്റ് ഒക്ടോബര്‍ രണ്ടിന് യുഎസിലെ ന്യൂയോര്‍ക്കില്‍ നടക്കും. സര്‍ഫസ് ലാപ്‌ടോപുകളും നോട്ട്ബുക്കും ആണ് ചടങ്ങില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിക്കുക. അതോടൊപ്പം നിലവിലുള്ള മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഐഒഎസിലേക്കും, ആന്‍ഡ്രോയ്ഡിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അവതരിപ്പിക്കും.
നോക്കിയ മൊബൈല്‍ ഫോണ്‍ വിഭാഗം ഏറ്റെടുക്കുകയും വിന്‍ഡോസ് ഫോണ്‍ എന്നു പുനര്‍നാമകരണം ചെയ്തു വിപണിയിലെത്തിക്കുകയും ചെയ്‌തെങ്കിലും വിജയം നേടാനാവാതെ ഉല്‍പാദനം നിര്‍ത്തിവച്ച മൈക്രോസോഫ്റ്റ്, സര്‍ഫസ് ബ്രാന്‍ഡിനു കീഴില്‍ പുതിയ നിര ഫോണുകള്‍ ഇറക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം അവ എത്തില്ലെന്നാണ് സൂചന.
അതേ സമയം, പിക്‌സല്‍ നിരയിലെ പുതിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ സംഘടിപ്പിച്ചിരിക്കുന്ന പിക്‌സല്‍ ഇവന്റ് ഒന്‍പതിന് ന്യൂയോര്‍ക്കില്‍ നടക്കും. പിക്‌സല്‍ സ്മാര്‍ട്‌ഫോണുകളും പിക്‌സല്‍ ബുക്കുമാണ് ഈ വര്‍ഷം ഗൂഗിളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. പിക്‌സല്‍ 3, പിക്‌സല്‍ 3എക്‌സ്എല്‍ എന്നീ ഫോണുകളാണ് ഒന്‍പതിനു ഗൂഗിള്‍ അവതരിപ്പിക്കുക. ഈ വര്‍ഷം ഗൂഗിള്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പിക്‌സല്‍ സ്മാര്‍ട്‌വാച്ച് പ്രതീക്ഷിക്കേണ്ടതില്ല.