റെഡ്മി 6Aയുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും. ആമസോണ്‍ ഇന്ത്യയിലും മി. കോമിലും ഫോണ്‍ ലഭ്യമാണ്. 5,999 രൂപയാണ് ഫോണിന് വില വരുന്നത്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ് 2 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നീ രണ്ടു വാരിയന്റുകളാണ് ഫോണിനുള്ളത്.
ഷവോമി റെഡ്മി 6എയ്ക്ക് 18:9 അനുപാതത്തിലുള്ള ആധുനിക ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സ്മാര്‍ട്ട്‌ഫോണിന്റെ നാലു വശങ്ങളും ഇടുങ്ങിയ ബെസലുകളാണ്. 1440×720 പിക്‌സല്‍ റസൊല്യൂഷനുളള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്.
ഷവോമി റെഡ്മി 6Aയ്ക്ക് മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ്. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി 6എ.
ഷവോമി റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6Aയ്ക്കും AI ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഇത് ഒരു പാസ്‌കോടും ടൈപ്പ് ചെയ്യാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്തതിനാല്‍ AI ഫേസ് അണ്‍ലോക്കാണ് ഫോണിനെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നത്.
ഒരു സമര്‍പ്പിത എസ്ഡി കാര്‍ഡ് സ്ലോട്ടുമായാണ് റെഡ്മി 6എ എത്തിയിരിക്കുന്നത്. ഇവിടെ ഉപയോക്താക്കള്‍ക്ക് രണ്ട് സിം കാര്‍ഡുകള്‍ ഇടാനും അതു പോലെ മറ്റൊരു സ്ലോട്ടില്‍ മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാന്‍ കഴിയും.
സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായി 13എംപി PDFA ക്യാമറയാണുളളത്. ഇതിലൂടെ കുറഞ്ഞ പ്രകാശത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കാനും കഴിയും. ഒപ്പം ഇലക്ട്രിക് ഇമേജ് സ്‌റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിംഗും റെഡ്മി 6എ പിന്തുണയ്ക്കുന്നു.