
കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട് അനുകൂലം
വലിയ സർവിസുകൾ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം. സർവിസുകൾ ആരംഭിക്കാൻ ചെറിയ ക്രമീകരണങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാനകമ്പനികൾക്കും സംഘം നിർദേശം നൽകി. കഴിഞ്ഞ നവംബർ 25നാണ് വ്യോമയാന മന്ത്രാലയ നിർദേശപ്രകാരം ഡി.ജി.സി.എ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ പരിശോധന നടത്തിയത്. ഇവരുടെ റിപ്പോർട്ടാണ് ഡി.ജി.സി.എ കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചത്. റിപ്പോർട്ട് വലിയ വിമാനങ്ങൾ…