
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് പോസ്റ്ററുകള്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കല്ലാമലയില്‍ ഉള്‍പ്പെടെ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മുരളീധരന്‍ ഇടപെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുരളീധരന്‍ പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസിച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെയാണ് ഈ പ്രസ്താവന എന്നാണ് മുരളീധരന്‍…