മലപ്പുറം തേഞ്ഞിപ്പാലത്ത്‌  വന്‍ ലഹരിവേട്ട; പ്ര​തി​യി​ല്‍​നി​ന്ന്​ ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി

മലപ്പുറം തേഞ്ഞിപ്പാലത്ത്‌ വന്‍ ലഹരിവേട്ട; പ്ര​തി​യി​ല്‍​നി​ന്ന്​ ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി

KOZHIKODE : തേ​ഞ്ഞി​പ്പാലത്ത്‌ മാ​ര​ക ല​ഹ​രി​ശേ​ഖ​രം പി​ടി​കൂ​ടി. ക​ഞ്ചാ​വ്, ഹ​ഷീ​ഷ് ഓ​യി​ല്‍, ച​ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി സ്വ​ദേ​ശി െക.​വി. മു​ഹ​മ്മ​ദ് മ​ര്‍​ജാ​നാ​ണ്​ (27) എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.ഇ​യാ​ളി​ല്‍​നി​ന്ന് ക​ഞ്ചാ​വും 1.300 കി​ലോ​ഗ്രാം ച​ര​സും 75 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും ഇ​രു​ത​ല മൂ​ര്‍​ച്ച​യു​ള്ള വ​ടി​വാ​ള്‍, നെ​ഞ്ച​ക്ക് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി സ​ഞ്ച​രി​ച്ച കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

മ​ര്‍​ജാ​ന്‍ തേ​ഞ്ഞി​പ്പ​ലം ഭാ​ഗ​ത്ത് ല​ഹ​രി​വ​സ്തു വി​ത​ര​ണ​ത്തി​ന്​ എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ഉ​ള്‍​പ്പെ​ടെ ഷാ​ഡോ ടീ​മും മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍​റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് പു​റ​മെ പ്രി​വ​ന്‍​റി​വ്​ ഓ​ഫി​സ​ര്‍​മാ​രാ​യ പ്ര​ജോ​ഷ് കു​മാ​ര്‍, ബി​ജു, പ്ര​ദീ​പ് കു​മാ​ര്‍, ഇ​ന്‍​റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍​റി​വ്​ ഓ​ഫി​സ​ര്‍ ടി. ​സ​ന്തോ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ന്‍, നി​തി​ന്‍, എ.​പി. പ്ര​ദീ​പ്, സാ​ഗി​ഷ്, ഡ്രൈ​വ​ര്‍​മാ​രാ​യ ച​ന്ദ്ര​മോ​ഹ​ന്‍, വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Back To Top
error: Content is protected !!