കോഴിക്കോട് കോർപറേഷൻ: കെ സി ശോഭിത കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ലീഡർ

കോഴിക്കോട് കോർപറേഷൻ: കെ സി ശോഭിത കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ലീഡർ

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറായി കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡറായി ഡോ. പി.എന്‍. അജിതയും വിപ്പായി എസ്.കെ. അബൂബക്കറെയും ട്രഷററായി പി.കെ. രാജേഷിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് യു. രാജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഉഷാദേവി ടീച്ചര്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Read More
ബ്രിട്ടനില്‍ നിന്നെത്തിയ 9 പേര്‍ക്ക്‌ കോവിഡ്‌ ; പരിശോധന കര്‍ശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

ബ്രിട്ടനില്‍ നിന്നെത്തിയ 9 പേര്‍ക്ക്‌ കോവിഡ്‌ ; പരിശോധന കര്‍ശനമാക്കിയെന്ന്‌ ആരോഗ്യമന്ത്രി

ബ്രിട്ടനില്‍നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തും.നാല് വിമാനത്താവളങ്ങള്‍ക്കും കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് പോസിറ്റീവ് ആയവരുടെ സ്രവം കൂടുതല്‍ പരിശോധനകള്‍ക്കായി പൂനൈ വയറോളജി ലാബിലേക്ക് അയച്ചു.ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാന്‍ ആ പരിശോധന കഴിയണം. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ…

Read More
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മുംബൈയിലെ നാലാമത്തെ ഷോറൂം വാഷിയിൽ ഉദ്ഘാടനം ചെയ്തു

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മുംബൈയിലെ നാലാമത്തെ ഷോറൂം വാഷിയിൽ ഉദ്ഘാടനം ചെയ്തു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി മുംബൈയിലെ വാഷിയിൽ പുതിയ ഷോറും ആരംഭിച്ചു. മുംബൈയിൽ കമ്പനിയുടെ നാലാമത്തെ ഷോറൂമാണ് വാഷിയിലെ സെക്ടർ 17ൽ റെയ്ക്കർ ഭവനിൽ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോം വഴി ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് കോ – ചെയർമാൻ ഡോ. പി. എ ഇബ്രാഹിം ഹാജി, മാനേജിങ് ഡയറക്ടർ ഇന്ത്യൻ ഓപ്പറേഷൻസ് ഒ. അഷർ, മാനേജിങ്…

Read More
മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

മൂന്ന് പേര്‍ക്ക് പുതുജീവനേകി സംഗീത ടീച്ചര്‍ യാത്രയായി

കോഴിക്കോട്: തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ. പി. മരണാനന്തര അവയവദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീത ടീച്ചറെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ എത്തിച്ചത്. ഇതിനോടകം തന്നെ ആരോഗ്യാവസ്ഥ സങ്കീര്‍ണ്ണമായി മാറുകയും ബുധനാഴ്ച വൈകീട്ടോടെ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിക്കുകയുമായിരുന്നു. സാമൂഹികമായ ഇടപെടലുകളില്‍…

Read More
തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി  എസ് ഡി പി ഐ

തോറ്റതിന്റെ ജാള്യത മറക്കാൻ യു ഡി എഫ് കള്ളപ്രചരണം നടത്തുന്നതായി എസ് ഡി പി ഐ

  തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാനാണ് എസ് ഡി പി ഐ -സിപിഎം കൂട്ട് കെട്ടെന്ന കള്ളപ്രചരണവുമായി യു ഡി എഫ് രംഗത്ത് വന്നിരിക്കുന്നതെന്നും ജില്ലയിൽ പലയിടത്തും യു ഡി എഫ് -ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവർത്തിച്ചതായും എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ് കൂടുതലായും എസ് ഡി പി ഐ പിടിച്ചെടുത്തത്.ജില്ലയിൽ വിജയിച്ച 13 വാർഡുകളിൽ പത്തെണ്ണവും…

Read More
മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

കാഞ്ഞങ്ങാട് കൊലപാതകത്തില്‍ മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരും കൊലകള്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന്‍ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി…

Read More
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല.തോട്ടം ഉടമ തന്നെയാണ് വെടി വച്ചത്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹായി അനീഷ് പറയുന്നു. തോട്ടം ഉടമ ഒളിവിലാണ്. വണ്ടന്‍മേട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More
അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

അഭയ കേസ്; ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി….

Read More
Back To Top
error: Content is protected !!