ബ്രിട്ടനില്‍നിന്ന് സംസ്ഥാനത്ത് എത്തിയ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടര്‍ന്ന് ബ്രിട്ടനില്‍നിന്ന് എത്തിയവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തും.നാല് വിമാനത്താവളങ്ങള്‍ക്കും കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് പോസിറ്റീവ് ആയവരുടെ സ്രവം കൂടുതല്‍ പരിശോധനകള്‍ക്കായി പൂനൈ വയറോളജി ലാബിലേക്ക് അയച്ചു.ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാന്‍ ആ പരിശോധന കഴിയണം. ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ പടരുന്നുണ്ട്. ഇവ എത്രമാത്രം അപകടകാരി ആണെന്നതില്‍ ശാസ്ത്രലോകം പഠനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വേഗത്തില്‍ പകരുന്ന വൈറസാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെടുന്ന അവസ്ഥ മരണനിരക്കിലും വ്ര്‍ദ്ധനയുണ്ടാക്കിയേക്കാം. അതിനാല്‍ ശക്തമായ നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.