മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി മുംബൈയിലെ വാഷിയിൽ പുതിയ ഷോറും ആരംഭിച്ചു. മുംബൈയിൽ കമ്പനിയുടെ നാലാമത്തെ ഷോറൂമാണ് വാഷിയിലെ സെക്ടർ 17ൽ റെയ്ക്കർ ഭവനിൽ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോം വഴി ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് കോ – ചെയർമാൻ ഡോ. പി. എ ഇബ്രാഹിം ഹാജി, മാനേജിങ് ഡയറക്ടർ ഇന്ത്യൻ ഓപ്പറേഷൻസ് ഒ. അഷർ, മാനേജിങ് ഡയറക്ടർ- ഇന്റർനാഷണൽ ഓപ്പറേഷൻസ് ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾസലാം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മുംബൈയിൽ അന്ധേരി, ലോവർ പരേൽ, താനെ എന്നിവിടങ്ങളിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് നിലവിൽ ഷോറൂമുകളുണ്ട്. മഹാരാഷ്ട്രയിലെ 9ാമത്തെ ഷോറൂമാണ് വാഷിയിൽ ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത ശിൽപചാതുരിയിൽ നിർമ്മിച്ചതും സമകാലിക മാത്യകയിൽ രൂപകൽപന ചെയ്തതുമായ ആ ഭരണങ്ങളുടെ വലിയ ശേഖരമാണ് വാഷിയിലെ പുതിയ ഷോറൂമിൽ ആഭരണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പ്രത്യേകത. വൈവിധ്യമാർന്ന ആഭരണങ്ങൾക്കൊപ്പം മികച്ച മൂല്യാധിഷ്ഠിത സേവനങ്ങളുമാണ് മറ്റു ബ്രാൻഡുകളിൽ നിന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനെ വേറിട്ടു നിർത്തുന്നത്.
മുംബൈയിൽ നാലാമത്തെ ഷോറും ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ആഭരണങ്ങളുടെ വൈവിധ്യമാർന്ന ഡിസൈനുകളും, മികച്ച സേവനവും, ഉയർന്ന ഗുണനിലവാരവും വാഷിയിലെ ഷോറൂമിൽ ഞങ്ങൾ ഉറപ്പ് നൽകുന്നതിനാൽ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവമാകും പ്രധാനം ചെയ്യുക. ഷോറൂമുകളുടെ എണ്ണത്തിലും വിൽപനയിലും ലോകത്തിൽ ഒന്നാമതെത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഇന്ത്യയിലും വിദേശത്തും കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നത്- അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉറപ്പ് നൽകുന്ന നിരവധി സേവനങ്ങൾക്കൊപ്പം തന്നെ വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരം വാഷിയിലെ പുതിയ ഷോറൂമിലുണ്ടെന്നും പരി ശീലനം ലഭിച്ച ജീവനക്കാരിൽ നിന്നുള്ള മികച്ച സേവനം ഉപഭോക്താക്കൾക്ക് ഇവിടെ ലഭ്യമാണെന്നും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ പറഞ്ഞു. രാജ്യത്ത് എവിടെയും ഒരേ വിലയ്ക്ക് സ്വർണ്ണം വിൽക്കുന്ന വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പദ്ധതിക്ക് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ഇത് പ്രകാരം കമ്പനിയുടെ രാജ്യത്തെ ഏത് ഷോറൂമിൽ നിന്നും ഒരേ വിലയ്ക്ക് സ്വർണ്ണം ലഭിക്കും. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭഗമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് 10 ഫെയർ പ്രൈസ് പ്രോമിസുകൾ നൽകുന്നുണ്ട്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി, സ്റ്റോൺ വെയ്റ്റ് നെറ്റ് വെയ്റ്റ്, സ്റ്റോൺ ചാർജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആ ജീവനാന്ത ഫീ മെയ്ന്റനൻസ്, പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ സ്വർണ്ണത്തിന് 100 ശതമാനം മൂല്യം, സ്വർണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം ബി ഐ എസ് ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണ നിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ – ജി ഐ എ സർട്ടി ഫൈഡ് ഡയമണ്ടുകൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ഗുണനിലവാരം പരിശോധിച്ചറിയാൻ ക്യാരറ്റ് അനലൈസർ, അംഗീകൃത സ്രോതസുകളിൽ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണ്ണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും നൽകി നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് ന്യായമായ പണിക്കൂലി എന്നീ പത്ത് പ്രോമിസുകളാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി നൽകുന്നത്.