സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ ഹൃദയാഘാതത്തെ തുടര്‍ന്ന്  ഗുരുതരാവസ്ഥയില്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നേരത്തേ നിരീക്ഷണം വേണമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ് ഉണ്ടായിരുന്നത്.

Read More
‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

‘മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്’; മുഖ്യമന്ത്രിക്കെതിരെ സമസ്‍ത

മുഖ്യമന്ത്രിക്കെതിരെ സമസ്‍തയും രംഗത്ത്. യു.ഡി.എഫിന്‍റെ തലപ്പത്ത് മുസ്‍ലിം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം വിമര്‍ശിച്ചത്.മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സി.പി.എം ചുമതല ഏറ്റെടുക്കുകയാണെന്നും സുപ്രഭാതം വിമര്‍ശിച്ചു. കേരളം ഭരിക്കാന്‍ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരകവാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വന്നത്. ഈ പരാമര്‍ശങ്ങളുടെ കുന്തമുന എങ്ങോട്ടാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.ലീഗിനെ മുന്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്ബോള്‍ ലീഗുകാരല്ലാത്ത മുസ്‍ലിംകളുടെയുംകൂടി നെഞ്ചിലാണത് പതിക്കുന്നതെന്ന് സി.പി.എം…

Read More
മാളില്‍ നടിയെ ഉപദ്രവിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

മാളില്‍ നടിയെ ഉപദ്രവിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കൊച്ചി: മാളില്‍ വെച്ച്‌ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25 വയസ്സിന് താഴെയുള്ള യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​.സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. മെ​ട്രോ റെ​യി​ല്‍ വ​ഴി​യാ​ണ് ര​ണ്ട് പ്ര​തി​ക​ളും മാ​ളി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രും മെ​ട്രോ​യി​ല്‍ ത​ന്നെ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.പ്രതികള്‍ മാളിനുള്ളില്‍ കടക്കുമ്ബോള്‍ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്ബരും പേരും നല്‍കുന്നതിനു പകരം…

Read More
ഭ്രമരത്തിനു ശേഷം മോഹന്‍ലാല്‍ ബ്ലെസി വീണ്ടും ഒന്നിക്കുന്നു

ഭ്രമരത്തിനു ശേഷം മോഹന്‍ലാല്‍ ബ്ലെസി വീണ്ടും ഒന്നിക്കുന്നു

ആടുജീവിത’ത്തിനു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ‘ഫോറന്‍സിക്’ എന്ന ചിത്രത്തിനു ശേഷം പ്രശസ്ത നിര്‍മ്മാതാവ് രാജു മല്യത്ത് നിര്‍മ്മിക്കുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ബ്ലെസി ടീം വീണ്ടും ഒന്നിക്കുന്നത്. രാജു മല്യത്ത് നിര്‍മ്മിച്ച് ബ്ലെസി സംവിധാനം ചെയ്ത ‘ഭ്രമരം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ‘ആടുജീവിതം’ കഴിഞ്ഞു ബ്ലെസി സംവിധാനം ചെയ്യുന്നത് രാജു…

Read More
മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ  150ൽ അധികം പ്രവർത്തകരാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാരോപിച്ചാണ് മാർച്ച്.

Read More
കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ വ്യവസായിയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ് ചിറ്റിലപ്പിള്ളിയുടെ പുതിയ പുസ്തകം ‘എ ജേണി റ്റുവേഡ്സ് ഹോപ്’ വ്യവസായി നിവാസ് മീരാന്‍  പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചിറ്റിലപ്പിള്ളിയുടെ ആറാമത്തെ പുസ്തകമാണിത്. തന്‍റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും ജീവിത കാഴ്ച്ചപ്പാടുകളേയും രൂപപ്പെടുത്തിയ അനുഭവങ്ങളും ബാല്യകാല സ്മരണകളുമാണ് പുതിയ പുസ്തകം പറയുന്നത്. ആത്മകഥാപരമായ ഈ രചന രണ്ടു ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പഠനകാലത്തിനു ശേഷം ജോലി തേടിയുള്ള യാത്രകളെ കുറിച്ചാണ് ആദ്യ…

Read More
കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനെയാണ്‌ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ…

Read More
വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ   വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി  സിപിഎം കൗണ്‍സിലര്‍

വോട്ട് ചെയ്യാത്ത ആരും ഒരാവശ്യത്തിന് വേണ്ടിയും തന്നെ സമീപിക്കരുത്; വിജയിച്ചതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി സിപിഎം കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ ഹരിപ്പാട് നഗരസഭാ 9ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വിജയിച്ചതിന് ശേഷം നടത്തിയ വിജയാഹ്ലാദ റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. അതെ സമയം പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ രംഗത്തുവന്നു. ‘നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങള്‍…

Read More
Back To Top
error: Content is protected !!