ഭ്രമരത്തിനു ശേഷം മോഹന്‍ലാല്‍ ബ്ലെസി വീണ്ടും ഒന്നിക്കുന്നു

ഭ്രമരത്തിനു ശേഷം മോഹന്‍ലാല്‍ ബ്ലെസി വീണ്ടും ഒന്നിക്കുന്നു

ആടുജീവിത’ത്തിനു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. ‘ഫോറന്‍സിക്’ എന്ന ചിത്രത്തിനു ശേഷം പ്രശസ്ത നിര്‍മ്മാതാവ് രാജു മല്യത്ത് നിര്‍മ്മിക്കുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ബ്ലെസി ടീം വീണ്ടും ഒന്നിക്കുന്നത്. രാജു മല്യത്ത് നിര്‍മ്മിച്ച് ബ്ലെസി സംവിധാനം ചെയ്ത ‘ഭ്രമരം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.
‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ‘ആടുജീവിതം’ കഴിഞ്ഞു ബ്ലെസി സംവിധാനം ചെയ്യുന്നത് രാജു മല്യത്ത് നിര്‍മ്മിക്കുന്ന സിനിമയായിരിക്കും.

Back To Top
error: Content is protected !!