
തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി. തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി ലഭിച്ചത്. അതോടൊപ്പം പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയമെന്ന ആവശ്യവും, ഇടുങ്ങിയ റോഡുകള്‍ മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങളും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു. അതോടൊപ്പം തന്നെ കൊടക്കല്‍ അഴികത്ത് കളം കോളനിയിലുള്ളവര്‍ക്കു പ്രദേശത്തു…