മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷിച്ച ‌ യുവാവിനെതിരെ കേസെടുത്ത് പോലീസ്

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷിച്ച ‌ യുവാവിനെതിരെ കേസെടുത്ത് പോലീസ്

മഹാരാഷ്ട്ര : മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പോ​ത്തി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്‌ യുവാവിനെതിരെ പോലീസ് കേസെടുത്തു.  മഹാരാഷ്ട്രയിലെ താ​നെ​യി​ലാ​ണ് സം​ഭ​വം നടന്നത്.  ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വെള്ളിയാഴ്ച 15,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയാണ് കിരണ്‍ താനെയിലുള്ള വീട്ടില്‍ വച്ച്‌ പോത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.

Read More
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കുവൈറ്റ്:കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്കുന്നു. കുവൈറ്റില്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യരിലേയ്ക്ക് പടര്‍ന്നുകയറുന്ന വൈറസ്. ഇതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ചില ഫാമുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് പക്ഷികളെ കൊന്നത്. വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന രീതിയില്‍ വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികള്‍ക്ക് ബാധിച്ചത്….

Read More
മഹാശിവരാത്രിയോട് അനുബന്ധിച്ച്  ക്ഷേത്രത്തിലെ  പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തര്‍ അവശരായി;ഭക്ഷ്യവിഷബാധയെന്ന്​ സംശയം

ജയ്പൂര്‍:മഹാശിവരാത്രിയോട് അനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ അവശരായി. രാജസ്​ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ആസ്​പുര്‍ ഗ്രാമത്തിലാണ്​ സംഭവം.ഭക്ഷ്യവിഷബാധയുണ്ടായെന്നാണ്​ കരുതുന്നതെന്ന്​ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന്​ ആസ്​പൂരിലെ ചീഫ്​ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അവശരായവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്‍റെ സാമ്പിളും രോഗികളില്‍ നിന്ന്​ ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിൽ മാറ്റമില്ല; ഈ മാസം 17 ന്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിൽ മാറ്റമില്ല; ഈ മാസം 17 ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു.ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ മാറ്റി വെക്കാന്‍ അനുമതി തേടി അപേക്ഷ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

Read More
കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

ന്യൂഡൽഹി: കോവിഡിനെതിരായ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്‌സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍.കോവീഷീൽഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. വാക്‌സിന്റെ വിലയോടൊപ്പം…

Read More
ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ ഒമ്പതുപേര്‍ മരിച്ചു.

ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ ഒമ്പതുപേര്‍ മരിച്ചു.

ആഗ്ര: ആഗ്ര-കാണ്‍പുര്‍ ദേശീയപാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ ഒമ്പതുപേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആഗ്രയിലെ എത്മാദ്പുര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം.സ്‌കോര്‍പിയോ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മീഡിയന്‍ മറികടന്ന് എതിര്‍വശത്തേക്കുളള വാഹനങ്ങളുടെ വരിയില്‍ കയറിയ സ്‌കോര്‍പിയോ ആഗ്രയില്‍ നിന്ന് വരിയായിരുന്ന ഒരു കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.അപകടം ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ ശ്രമിച്ചെങ്കിലും വാഹനം അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ സാധിച്ചില്ല. 12 പേരാണ് സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു….

Read More
ഭാര്യയെ  തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു

കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച്‌ കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംശയരോഗത്തെ തുടര്‍ന്നാണ് സംഭവമെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.രാവിലെ…

Read More
ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായിമായിരിക്കും

ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായിമായിരിക്കും

കാസര്‍ഗോഡ്‌:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കണം.എടിഎം നിറയ്ക്കുന്നതിന് പണവുമായി പോകുന്നവര്‍ക്ക് ഏജന്‍സിയുടെ കൃത്യമായ ഓതറൈസേഷന്‍ ലെറ്റര്‍, ഐ ഡി കാര്‍ഡ് എന്നിവയുണ്ടാകണം. പണം എണ്ണിത്തിട്ടപ്പെടുത്തി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. പണം…

Read More
Back To Top
error: Content is protected !!