നാളെ നടത്തിയിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു

നാളെ നടത്തിയിരുന്ന ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത് . എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

Read More
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ

സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1618 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാചക വാതക വില വര്‍ദ്ധിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ മാത്രം 100 രൂപയുടെ വര്‍ദ്ധനവാണ് പാചകവാതക വിലയില്‍ ഉണ്ടായത്.

Read More
സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരന് ക്രൂരമര്‍ദനം

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരന് ക്രൂരമര്‍ദനം

ന്യൂഡല്‍ഹി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 17-കാരനെ മര്‍ദിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹി കല്‍കജിയിലെ പ്രകാശ് എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്ലസ്ടു വിദ്യാര്‍ഥിനിയായ സഹോദരിക്കൊപ്പം സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ കല്‍കജിയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപത്തായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന മൂന്നുപേര്‍ സഹോദരിയെ പിന്തുടര്‍ന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതോടെയാണ് മൂന്നഗ സംഘം പ്രകാശിനെ മര്‍ദിച്ചത്. പിന്നാലെ 17-കാരന്റെ…

Read More
വികസന മുന്നേറ്റ ജാഥ കഴിഞ്ഞെത്തിയ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു

വികസന മുന്നേറ്റ ജാഥ കഴിഞ്ഞെത്തിയ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ബി​നോ​യ് വി​ശ്വ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കഴിഞ്ഞ ദിവസമാണ് ബിനോയ് വിശ്വം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ അവസാനിച്ചത്. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു.

Read More
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു; തലസ്ഥാനത്ത് പെട്രോള്‍ വില 93 രൂപ കടന്നു

തിരുവനന്തപുരം∙ ഇന്ധന വില വീണ്ടും ഉയർത്തി എണ്ണക്കമ്പനികൾ. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി, പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്കു മുകളിലാണ്.

Read More
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം

തിരുവനന്തപുരം∙ വിദേശത്തു നിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദത്തിനു സാധ്യതയുണ്ടെന്ന കണ്ടെത്തലും പരിശോധന ശക്തമാക്കാന്‍ ഇടയാക്കി. അതിനാലാണ് വിദേശത്തു നിന്ന് വരുന്നവരുടെ പക്കൽ കോവിഡ് ടെസ്റ്റ് റിസൾട്ട് ഉണ്ടെങ്കിലും വീണ്ടും പരിശോധന നടത്തുന്നത്. വിദേശത്തു നിന്നു വരുന്നവരുടെ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് ഉടൻ കൈമാറും. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മുൻ കരുതൽ നടപടികൾ…

Read More
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട്:  വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന്‍ രമേശ് സിങ് രജാവത്തില്‍ നിന്നാണ് നാലര കിലോഗ്രാം സ്വര്‍ണ്ണം ആര്‍പിഎഫ് പിടികൂടിയിരിക്കുന്നത്. നേത്രാവതി എക്സ്പ്രസില്‍ നിന്നാണ് സ്വര്‍ണം പിടികൂടുകയുണ്ടായത്. മുംബൈയില്‍ നിന്നും കൊണ്ടുവരികയായിരുന്ന സ്വര്‍ണമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രണ്ടര കിലോ സ്വര്‍ണത്തിന്റെ ബില്ല് ഇയാള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ ബില്‍ ജി എസ്ടി വിഭാഗം പരിശോധിക്കുകയാണ്.

Read More
നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് വ്യാപാരികള്‍

നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് വ്യാപാരികള്‍

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച്‌ ലളിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഫെബ്രുവരി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹന ഗതാഗത…

Read More
Back To Top
error: Content is protected !!