എലത്തൂരിലെ സ്ഥാനാര്‍ഥി തര്‍ക്കം തീര്‍ന്നില്ല; യു.ഡി.എഫ് ചെയര്‍മാന്‍ രാജിവെച്ചു

എലത്തൂരിലെ സ്ഥാനാര്‍ഥി തര്‍ക്കം തീര്‍ന്നില്ല; യു.ഡി.എഫ് ചെയര്‍മാന്‍ രാജിവെച്ചു

കോഴിക്കോട്: എലത്തൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം.പി ഹമീദ് രാജിവെച്ചു. എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യു.ഡി.എഫ് ചെയര്‍മാന്‍റെ രാജിയില്‍ കലാശിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എം.കെ. രാഘവന്‍ എം.പി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എം.പി ഹമീദ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാറിന്‍റെ നിലപാടുകളിലും വികസന മുന്നേറ്റത്തിലും അഭിമാനം കൊള്ളുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 10 വര്‍ഷമായി യു.ഡി.എഫ് ചെയര്‍മാനും 18 വര്‍ഷമായി ഡി.സി.സി അംഗവുമാണ് എം.പി ഹമീദ്. അടുത്ത ദിവസം തന്നെ എം.പി ഹമീദ് സി.പി.എമ്മില്‍ ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

Back To Top
error: Content is protected !!