Headlines

ഓവുചാൽ നിർമാണം പാതിവഴിയിൽ : കട്ടാങ്ങലിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ഓവുചാൽ നിർമാണം പാതിവഴിയിൽ : കട്ടാങ്ങലിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ചാത്തമംഗലം : കട്ടാങ്ങൽ അങ്ങാടിയിലെ ഓവുചാൽ നിർമ്മാണം പാതിവഴിയിലായതിനെത്തുടർന്ന് ജനപ്രതിനിധികൾ കിടങ്ങിൽ ഇറങ്ങി പ്രതിഷേധിച്ചു. മണ്ണെടുത്തകുഴി മാസങ്ങളായിട്ടും ഒന്നുംമുട്ടിയിട്ടില്ല. കടകളിലേക്ക് ആളുകൾക്ക് പോകാനാവാത്ത അവസ്ഥയാണ്. ആറുപേർക്കാണ് കിടങ്ങിൽവീണ് പരിക്കേറ്റത്.അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാവാത്തതിനെത്തുടർന്നാണ് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ്. ജനപ്രതിനിധികൾ ഓവുചാലിൽ ഇറങ്ങിപ്രതിഷേധിച്ചത്. പരിപാടി മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ എൻ.പി. ഹംസ ഉദ്ഘാടനം ചെയ്തു.

error: Content is protected !!