കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വെബ്സൈറ്റ് ഒരുക്കി മാവൂര്‍ ഗ്രാമപഞ്ചായത്ത്

കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വെബ്സൈറ്റ് ഒരുക്കി മാവൂര്‍ ഗ്രാമപഞ്ചായത്ത്

മാവൂര്‍ | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോവി നെറ്റ് എന്ന പേരിൽ വെബ്സൈറ്റുമായി മാവൂർ ഗ്രാമ പഞ്ചായത്ത്‌. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വെബ്സൈറ്റ് ഒരുക്കുന്നത്. വെബ്സൈറ്റ് ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. മറ്റുള്ള പഞ്ചായത്തുകൾക്ക് ഇത് മാതൃകയാവുന്ന രീതിയിൽ മികച്ചതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തും സര്‍ക്കാറുകളും നല്‍കുന്ന വാര്‍ത്തകളും…

Read More
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍…

Read More
ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

ട്രിപ്പിള്‍ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പലരും അനാവശ്യമായാണ് റോഡില്‍ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് മലപ്പുറം നഗരത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ്…

Read More
‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

‘മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ?’ കോണ്‍ഗ്രസില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനിയൊരു പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ക്ക് പുതിയ നേതാവ് വന്നിട്ടും കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ”കോണ്‍ഗ്രസില്‍ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്തൊക്കെയായിരുന്നു. എന്നിട്ട് എത്ര സീറ്റില്‍ തീര്‍ന്നു. പുതിയ നേതാവ് വന്നിട്ടും കാര്യമുണ്ടാവില്ല. മച്ചി പശുവിനെ പിടിച്ച് തൊഴുത്ത് മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ. ഇത്രയേ ഞാന്‍…

Read More
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Read More
ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ്   ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

ക്രൂരത; തൃശ്ശൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു

തൃശൂര്‍: വരന്തരപ്പിള്ളി പിടിക്കപറമ്ബില്‍ ഫാമില്‍ അതിക്രമിച്ചുകയറിയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് ആറ് ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്നു. ഒരു ആട്ടിന്‍കുട്ടിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വരാക്കര സ്വദേശി കാര്യാട്ട് സുനില്‍കുമാറി​ന്‍റ ഉടമസ്ഥതയിലുള്ള ഫാമില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലുണ്ടായിരുന്ന രണ്ട് ബിഹാര്‍ സ്വദേശികളായ ജീവനക്കാരെ ആക്രമിച്ച്‌ ഓടിച്ചശേഷം ഉമഷ് കൈക്കോട്ട് കൊണ്ട് അട്ടിന്‍കുട്ടികളെ തല്ലി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഫാമിനോട് ചേര്‍ന്നുള്ള ഫാര്‍മസിയിലെ അലമാര, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, ബാത്റൂം…

Read More
ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 നാണ് റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തീയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്സ് വീഡിയോയിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സ് വീഡിയോ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നത്. അല്പം…

Read More
മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ പരിശോധക്കിടെയാണ് ചങ്ങരംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്തത്. പിടിയിലായ മാറഞ്ചേരി സ്വദേശികള്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.

Read More
Back To Top
error: Content is protected !!