മലപ്പുറം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. പലരും അനാവശ്യമായാണ് റോഡില്‍ ഇറങ്ങുന്നത്. നമുക്ക് വേണ്ടിയാണ് ഇത് എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ന് മലപ്പുറം നഗരത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് യാത്ര ചെയ്ത കലക്ടറേറ്റ് ജീവനക്കാര്‍ അടക്കമുള്ളവരെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു.രോഗികളുടെ എണ്ണത്തിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
ഇന്നലെ, മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 5,729 പേര്‍ രോഗമുക്തരാകുകയും ചെയ്തു.